ജൂലൈ അഞ്ച്; വിശ്വ വിഖ്യാത സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് 30 വര്‍ഷം
വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് 30 വര്‍ഷം. 1994 ജൂലൈ അഞ്ചിനാണ് ബഷീര്‍ വിടവാങ്ങിയത്. പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ സകലവിഭാഗങ്ങളുടെയും മനസ്സുകളില്‍ ജീവിക്കുന്ന കഥാകാരന്, അതാണ് വൈക്കം മുഹമ്മദ് ബഷീര്‍. മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്ത് തലയോലപ്പറമ്പിലാണ് ബഷീര്‍ ജനിച്ചത്. 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലാണ് മരണം. 50-ാം വയസ്സിലാണ് ബഷീര്‍ വിവാഹിതനായത്. ഫാത്തിമ ബീവിയാണ് ഭാര്യ. അനീസ്, ഷാഹിന എന്നിവരാണ് മക്കള്‍.
മുപ്പതാം വാര്‍ഷികച്ചടങ്ങിന്റെ പ്രത്യേകത, ആറ്റുനോറ്റിരുന്ന ബഷീര്‍ സ്മാരകമായ ‘ആകാശമിഠായി’ ഈ വര്‍ഷംതന്നെ സാര്‍ഥകമാകുന്നു എന്നതാണ്. ബി.സി. റോഡില്‍ പണി പൂര്‍ത്തിയായി ക്കൊണ്ടിരിക്കുന്ന ‘ബഷീര്‍ സ്മാരകം’ എന്ന സ്വപ്നം പൂവണിയാന്‍ കാരണം സ്ഥലം എം.എല്‍.എ.കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിരന്തരമായ ഇടപെടലാണ്. ബഷീറിന്റെ 28-ാം ചരമവാര്‍ഷികത്തിലും 29-ാം വാര്‍ഷികത്തിലും മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച ബഷീര്‍ സ്മാരകം ഏതാനും മാസത്തിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും.