നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു
കണ്ണൂർ : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു. ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിൽ പാലയാട് എച്ച് എസ് റോഡിന് സമീപം വലിയമുറ്റത്ത് വീട്ടിൽ അപ്പു എന്ന മൃദുലിനെതിരെയാണ് കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.ഇയാൾ ധർമ്മടം പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകൾ പ്രതിയാണ്.