വളക്കൈ അപകടം; വിദ്യാർത്ഥിനി സർക്കാരിൻ്റെ അനാസ്ഥയുടെ ഇരയെന്ന് ഫർഹാൻ മുണ്ടേരി
തളിപ്പറമ്പ : വളക്കൈ അപകടം വിദ്യാർത്ഥിനി സർക്കാരിൻ്റെ അനാസ്ഥയുടെ ഇരയെന്ന് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി. സ്കൂൾ ബസ് ഡ്രൈവറാകാൻ ചുരുങ്ങിയത് 10 വർഷത്തെ ഡ്രൈവിംഗ് പരിചയം വേണമെന്ന നിയമം കാറ്റിൽ പറത്തുന്നു. ആവശ്യമായ പരിശോധന മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും ഫർഹാൻ. ബുധനാഴ്ച വൈകുന്നേരം 3.45ഓടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 15 കുട്ടികൾക്കാണ് പരിക്കേറ്റത്. ഒരു വിദ്യാർത്ഥി മരിച്ചു. ബ്രേക്ക് നഷ്ട്ടപ്പെട്ട വാഹനം മറിയുന്നതിനിടെ അടിയിൽപ്പെട്ട വിദ്യാർത്ഥിനിയാണ് മരിച്ചത്.