വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
കണ്ണൂർ : വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക് കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിൻ്റെ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. ഒരു വിദ്യാർത്ഥി മരിച്ചു. ബുധനാഴ്ച വൈകുന്നേരം 3.45ഓടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 15 കുട്ടികൾക്കാണ് പരിക്കേറ്റത്. ബ്രേക്ക് നഷ്ട്ടപ്പെട്ട വാഹനം മറിയുന്നതിനിടെ അടിയിൽപ്പെട്ട വിദ്യാർത്ഥിനിയാണ് മരിച്ചത്. 11 പേരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും 3 പേരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും ഒരു കുട്ടിയെ കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു