വളപട്ടണം പുഴയിൽ പാറക്കലിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരു വർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്തില്ല
കണ്ണൂർ : വളപട്ടണം പുഴയിൽ പാറക്കലിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരു വർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്തില്ല. പ്രവർത്തി പൂർത്തിയായിട്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് പുഴയിൽ അനാഥമായി കിടക്കുകയാണ്.കരാർ ജോലി പൂർത്തിയായെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇനിയും അധികൃതർക്ക് കൈമാറാനാകാത്തതാണ് പ്രതിസന്ധിയായത്. 1.90 കോടി രൂപ ചെലവിട്ട് പാറക്കൽ ബോട്ട് ടെർമിനലിനു സമീപത്തൊരുക്കിയ വെനീസ് ഫ്ലോട്ടിങ് ബ്രിഡ്ജ്, റസ്റ്ററന്റ് എന്നിവയാണ് അനാഥമായി വെള്ളത്തിൽ കിടക്കുന്നത്. മഴ ക്കാലത്ത് ഫ്ലോട്ടിങ് ബ്രിജിനു കീ ഴിൽ വലിയ തോതിൽ മാലിന്യം തങ്ങിയിരുന്നു. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പലതവണ ഇവിടം ശുചീകരിക്കേണ്ടി വന്നിരുന്നു. കരാർ ജോലി പൂർത്തിയായെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇനിയും അധികൃതർക്ക് കൈമാറാനാകാത്തതാണ് പ്രതിസന്ധിയായതെന്നും ബിൽ തുക അനുവദിക്കുന്നതിൽ കാലതാമസം വന്നതായും ആക്ഷേപമുണ്ട്.
കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്വദേശിദർശൻ പദ്ധ തിയിലാണ് ഫ്ലോട്ടിങ് റസ്റ്ററന്റ്, മാർക്കറ്റ് എന്നിവ തുടങ്ങുന്നത്. ഇതോടൊപ്പം മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയിൽ വിവിധ നിർമാണങ്ങളും നടക്കുന്നുണ്ട്. പാറക്കലിലെ പുതിയ ബോട്ട് ടെർമിനലിന്റെ നിർമാണവും പൂർ ത്തിയായി. ഇതിനോട് ചേർന്നു പുഴയോര ഉദ്യാനം, ഇരിപ്പിടങ്ങൾ എന്നിവയുടെ നിർമാണം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. പാപ്പിനിശ്ശേരി പഞ്ചായത്തിലെ ടൂറിസം വികസനത്തിനു നാഴിക കല്ലായി മാറുന്ന രീതിയിൽ ഭഗത് സിങ് ഐലൻഡ് ടൂറിസം പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഫ്ലോട്ടിങ് ബ്രിജ് കൈമാറുന്നതോടെ പാറക്കലിൽ സമഗ്ര മായ ടൂറിസം പദ്ധതി നടപ്പിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്തും പ്രദേശവാസികളും. നിരവധി തൊഴിലവസരങ്ങൾ ലഭിക്കുമെന്നിരിക്കെ ഉദ്ഘാടനം വൈകിപ്പിക്കുന്നത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കു കയാണ്