
വളപട്ടണം റെയിൽവെ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ് വർക്കേഴ്സ് യൂനിയൻ നിവേദനം നൽകി
വളപട്ടണം : വളപട്ടണം റെയിൽവെ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ് വർക്കേഴ്സ് യൂനിയൻ CITU നിവേദനം നൽകി. നൂറ് കണക്കിന് ആളുകൾ പതിറ്റാണ്ടുകളായി ദൈനം ദിനം ഉപയോഗിച്ചുവരുന്ന നിലവിലെ വഴിക്ക് പകരം റെയിൽവെയുടെ പുതിയ പാർക്കിങ്ങ് ഗ്രൗണ്ടിനു സമീപത്തു നിന്നും പഞ്ചായത്ത് ഗോഡൗണിനു സമീപം വരെ അതേ സ്ഥലത്ത് നടപ്പാതയായി ഉപയോഗിക്കാവുന്ന റെയിൽവെ മേൽപ്പാലം എത്രയും വേഗം നിർമ്മിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട റെയിൽവെ അധികൃതർ ത്വരിതഗതിയിൽ സ്വീകരിക്കേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് വളപട്ടണം വെസ്റ്റേൺ ഇന്ത്യാ പ്ലെവുഡ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) കെ സുധാകരൻ എം.പി, കെ. ശിവദാസൻ എം.പി, കെ.വി. സുമേഷ് എംഎൽഎ എന്നിവർക്ക് നിവേദനം നല്കിയത്.