പുതിയ മുഖ്യമന്ത്രി അഹങ്കാരി:സുകുമാരൻ നായർ
തിരുവനന്തപുരം:മുഖ്യമന്ത്രി വി ഡി സതീശനെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. രണ്ട് തവണ എൻഎസ്എസ് സമയം തേടിയിട്ടും കൂടിക്കാഴ്ച അനുവദിച്ചില്ലെന്നും പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്നും സുകുമാരൻ നായർ പറഞ്ഞു. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന സതീശൻ്റെ പഴയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. എൻഎസ്എസ് ബജറ്റ് യോഗത്തിലാണ് പ്രതികരണം.സതീശൻ വിചാരിച്ചാൽ എൻഎസ്എസിനെ ഒന്നും ചെയ്യാൻ സാധിക്കില്ല. എൻഎസ്എസ് വിചാരിച്ചാൽ പലതും സാധിക്കും. അംഗങ്ങൾ ഒരുമിച്ചു നിൽക്കണം. മുഖ്യമന്ത്രിയെ കാണാൻ അനുമതി നേടിയിട്ടും എൻഎസ്എസിന് നൽകിയില്ല.
പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി കാത്തുനിന്ന വ്യക്തിയാണ് നിലപാട് മാറ്റി അഹങ്കാരിയായ രീതിയിൽ പ്രവർത്തിച്ച മുഖ്യമന്ത്രി വി ഡി സതീശനെന്നും പറഞ്ഞു.
രണ്ട് തവണ എൻഎസ്എസ് സമയം തേടിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നില്ല. ഇൻകം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ട നിവേദനം നൽകാനാണ് സമയം ചോദിച്ചത്. കാലു പിടിക്കാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.