വയനാട്ടിലെ ദുരിതബാധിതർക്ക് ധനസഹായവുമായി പറശിനി വിസ്മയ പാർക്ക്
by
ZealTv
August 5, 2024
കണ്ണൂർ : വയനാട്ടിലെ ദുരിതബാധിതർക്ക് ധനസഹായവുമായി പറശിനി വിസ്മയ പാർക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപയാണ് നൽകിയത്. വിസ്മയ പാർക്കിൽ നടന്ന ചടങ്ങിൽ എം.വി ഗോവിന്ദൻ എം.എൽ.എക്ക് വിസ്മയ പാർക്ക് ചെയർമാൻ പി.വി ഗോപിനാഥ് കൈമാറി.