കണ്ണൂരിൽ യുവാവ് കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ
by
ZealTv
August 5, 2024
കണ്ണൂർ : യുവാവ് കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ താണയിലെ ടൂ വീലർ ഷോറൂമിൽ മെക്കാനിക്കായ കണ്ണോത്തും ചാലിലെ സുരേഷ് ( 45 ) ആണ് മരിച്ചത്. താണ ഗേറ്റ് വേ സെന്റർ കോംപ്ലക്സിന് പിറകിലെ കിണറ്റിലാണ് തൂങ്ങി മരിച്ചത്. കയർ കഴുത്തിൽ കെട്ടി കിണറ്റിലേക്ക് ചാടിയതാണെന്നാണ് സംശയം. കണ്ണൂർ ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി.