വയനാട് കല്‍പ്പറ്റ വെള്ളാരംകുന്ന് ബസും വാനും കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്
കല്‍പ്പറ്റ : ബസും വാനും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്ക്. വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നിലാണ് സംഭവം. സ്വകാര്യ ബസ് വാനുമായി കൂട്ടിയിടിക്കുകയായി രുന്നു. കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ കല്പറ്റ വെള്ളാരംകുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക് 3.30ഓടെയാണ് അപകടം. കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി റൂട്ടിൽ സര്‍വിസ് നടത്തുന്ന ബട്ടര്‍ഫ്ലൈ ബസ്സും ഒമ്നി വാനുമാണ് അപകടത്തില്‍പ്പെട്ടത്. ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതി, പ്രതിശ്രുത വരന് ജെന്സണ്, അങ്കിത്, ലാവണ്യ, മാധവി, രത്മ, അനൂപ്, അനില്‍ കുമാര്‍, കുമാര്‍, ആര്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒമ്നി വാന്‍ വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ജെന്സണ് ഒഴികെയുള്ളവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ജെന്‍സനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ കല്പറ്റയിലെ സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയിലാണ്.