കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.സി ടി സജിത്തിനെ കോൺഗ്രസിന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി
കണ്ണൂർ : കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.സി ടി സജിത്തിനെ കോൺഗ്രസിന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി. നടപടി സ്വീകരിച്ചത് കെ പി സി സി പ്രസിഡണ്ട് കെ.സുധാകരൻ. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ടിനെതിരെ സഹകരണ വകുപ്പിന് പരാതി നൽകിയതാണ് നടപടിക്ക് കാരണം. നടപടി ആവശ്യപ്പെട്ട് നേരത്തെ ഡിസിസി ഉന്നതാധികാര സമിതി കെപിസിസിക്ക് കത്ത് നൽകിയിരുന്നു.