മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്കി കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സില്‍
വയനാട് ദുരന്തത്തെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഴ്സിംഗ് കൗണ്‍സിലിന്റെ അഞ്ച് കോടി രൂപയുടെ ചെക്ക് നഴ്സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീമതി പി ഉഷാദേവി കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ചെക്ക് കൈമാറിയത്. കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റ്റി.പി ഉഷ, രജിസ്ട്രാര്‍ ഡോ: സോന പി.സ്, കൗണ്‍സില്‍ മെമ്പര്‍മാരായ ബീന ബി, സുശീല എസ്, സിബി മുകേഷ്, ഹാരിസ് മണലംപാറ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു