ചെറുകുന്ന് ലയൺസ് ക്ലബ്ബിന്റെ ട്രഷററും സജീവപ്രവർത്തകനുമായിരുന്ന ലയൺ സത്യജിത്ത് കേളോത്ത് നിര്യാതനായി
ചെറുകുന്ന് : ചെറുകുന്ന് ലയൺസ് ക്ലബ്ബിന്റെ ട്രഷററും സജീവപ്രവർത്തക നുമായിരുന്ന ലയൺ സത്യജിത്ത് കേളോത്ത് നിര്യാതനായി. പരേതനായ കെ.എൻ നാരായണന്റെയും രുഗ്മിണിയുടെയും മകനാണ്.ഭാര്യ സീന (ചെറുകുന്ന് പഞ്ചായത്ത് സീനിയർ ക്ലർക്ക്). മക്കൾ ശ്രേയ, സാർത്തിക്ക്. സഹോദരങ്ങൾ ഷീന.കെ (കല്ല്യാശ്ശേരി വനിതാ സഹകരണ സംഘം പ്രസിഡൻ്റ്), ഷമ്മിത്ത് (UAE). മൃതദേഹം വൈകിട്ട് 3 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് 5.30ന് സംസ്ക്കാരം.