വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലികളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കി
തൃശൂർ : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലികളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആഘോഷങ്ങൾ വെട്ടി ചുരുക്കിയ സാഹചര്യത്തിലാണ് തീരുമാനം. തൃശൂർ കോർപ്പറേഷനാണ് തീരുമാനമെടുത്തത്. തൃശൂർ കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള എല്ലാ ഓണാഘോഷ പരിപാടികളും ഒഴിവാക്കി. മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.