വയനാട് ചൂരൽമല ദുരന്തം; ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു
വയനാട് ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ചൂരൽമലയിൽ ഇന്ന് വെളുപ്പിനെയുണ്ടായ പ്രകൃതി ദുരന്തത്തിൽ സർക്കാർ ദുഃഖം രേഖപ്പെടുത്തി. ചൂരൽമല ഉരുൾപൊട്ടലിൽ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടാവുകയും, വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണമെന്നും, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.