കഥാകൃത്ത് ടി പത്മനാഭൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി
കണ്ണൂർ : ഒരു ഭാഗത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സംഘടിത വ്യാജപ്രചാരണം നടക്കുമ്പോഴും മനുഷ്യസ്നേഹികൾ അതൊന്നും ചെവികൊടുക്കാതെ നന്മയുടെ പൂമരങ്ങളാവുന്നു. തന്നാലാവുന്നത് സംഭാവന ചെയ്യുന്നത് തുടരുന്നു. ഏറ്റവും ഒടുവിൽ മലയാളത്തിൻ്റെ പ്രിയ കഥാകൃത്ത് ടി പത്മനാഭൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി. കെവി സുമേഷ് എംഎൽഎ ചെക്ക് ഏറ്റുവാങ്ങി. വയനാട് ചൂരൽമലയിലുണ്ടായ പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടമായവർക്ക് സഹായം എത്തിക്കുന്നതിനാണ് CMDRF ലേക്ക് സംഭാവന നൽകിയത്. സാധാരണക്കാർ തൊട്ട് സിനിമാ താരങ്ങളും വ്യാപാര വ്യവസായ പ്രമുഖരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകി വരുന്നുണ്ട്.