യങ് ഇന്ത്യ യുടെ ഭാഗമായി ഡി.വൈ.എഫ്.ഐ സൗത്ത് പ്രീമിയർ ലീഗ് സംഘടിപ്പിച്ചു.
തളിപ്പറമ്പ് :ഡി.വൈ.എഫ്.ഐ ഓഗസ്റ് 15ന് സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും ഉണരണം ഇന്ത്യ പൊരുതണം യുവത
വിദ്യാഭ്യാസ അഴിമതിക്കുംതൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന യങ് ഇന്ത്യ ക്യാമ്പയിന്റെ പ്രചാരണർത്ഥം ഡി.വൈ.എഫ്.ഐ തളിപ്പറമ്പ സൗത്ത് മേഖല കമ്മിറ്റി സൗത്ത് പ്രീമീയർ ലീഗ് സംഘടിപ്പിച്ചു.മേഖലയിലെ 100 ഓളം ചെറുപ്പക്കാർ 8 ടീമുകളിൽ ആയി മത്സരത്തിൽ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ്റ് ഷിബിൻ കാനായി മത്സരം ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ടി.ബാലകൃഷ്ണൻ ഡി.വൈ.എഫ്.ഐ തളിപ്പറമ്പ സൗത്ത് മേഖല സെക്രട്ടറി അക്ഷയ് പത്മനാഭൻ,പ്രസിഡന്റ് ആദർശ് പി പി,വി ജയൻ,സി വി ഗിരീശൻ എന്നിവർ സംബന്ധിച്ചു .ഓഗസ്റ് 15ന് വൈകുന്നേരം 4:30ന് ആയിരക്കണക്കിന് യുവാക്കളുടെ പ്രകടനത്തോടെ നടക്കുന്ന യങ് ഇന്ത്യ ക്യാമ്പയിൻ തളിപ്പറമ്പ് ടൌൺ സ്ക്വയറിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം നിർവഹിക്കും