‘അവതാര’ പരാമർശത്തിന് പിണറായി വിജയന്റെ മറുപടി
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ‘അവതാര’ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ രംഗത്ത്. ഭരണത്തിലിരുന്നപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയിലെ മന്ത്രിമാർക്കിടയിൽ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കുകയാണ് വേണ്ടതെന്നാണ് പിണറായി പറഞ്ഞത്. ആദ്യം ചെയ്യേണ്ടത് അതാണെന്നും പിണറായി കൂട്ടിച്ചേർത്തു. നേരത്തെ ബിനോയ് വിശ്വത്തിന്റെ അവതാര പ്രയോഗം പിണറായി സർക്കാരിനെതിരെ ഉള്ളതാണെന്ന വിലയിരുത്തലുകളാണ് ഉണ്ടായത്. ഭരിക്കുമ്പോൾ അവതാരങ്ങൾ അടുത്തുകൂടാൻ നോക്കുമെന്നും അവരെ അകറ്റി നിർത്തുകയാണ് വേണ്ടതെന്നുമുള്ള പിണറായിയുടെ വർഷങ്ങൾക്ക് മുന്നേയുള്ള പ്രസംഗം മുൻ നിർത്തിയാണ് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം അവതാര പ്രയോഗം നടത്തിയത്.