നിയന്ത്രണം വിട്ട കാർ ഇടിച്ച് വഴിയാത്രക്കാരായ രണ്ട് സു ഹൃത്തുക്കൾ മരിച്ചു
ചിറ്റാരിപ്പറമ്പ് :കണ്ണവം പോലീസ് സ്റ്റേഷന് മുന്നിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വഴിയാത്രക്കാരായ രണ്ട് സു ഹൃത്തുക്കൾ മരിച്ചു. കണ്ണവം വില്ലേജ് ഓഫീ സിന് എതിർവശം ടയർപഞ്ചർ കട നടത്തുന്ന കണ്ണവം കൂടൽ എള്ളും കണ്ടിവീട്ടിൽ പുതുക്കു ടി സജീഷ്കുമാർ (ബാബു-52), കൈച്ചേരി വാ ടകവീട്ടിൽ താമസിക്കുന്ന ഇസ്മയിൽ (കുഞ്ഞി-55) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈ കീട്ട് നാലരയ്ക്കാണ് സംഭവം. സജീഷും ഇസ്മയി ലും ചായകുടിക്കാനായി കണ്ണവം ടൗണിലേക്ക് നടന്നുപോകുമ്പോഴാണ് പേരാവൂർ ഭാഗത്തു നിന്ന് വന്ന കാർ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചത്. റോഡരികിലെ കോൺക്രീറ്റ് തൂണുക ളും കണ്ണവം പോലീസിൻ്റെ ക്യാമറയും തകർത്താണ് പഴയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് സമീപത്ത് കാർ നിന്നത്. കാറിൻ്റെ മുൻവ ശം പൂർണമായും തകർന്നു. ണ്ണവം പോലീസ് ഇരുവ രെയും കൂത്തുപറമ്പ് ആശു പത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. കോൺഗ്രസ് പ്രവർത്തകനും അല്ഭുതദ്വീപ് ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ച കലാകാരനുമാണ് ഇസ്മയിൽ.
കണ്ണവത്ത് പരേതരായ അബ്ദുറഹ്മാന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: സാജിത. മക്കൾ: മുഹമ്മദ് റസൽ, റാഷിദ്.മങ്ങാടൻ വാസുവിന്റെയും കമലയുടെ യും മകനാണ് മരിച്ച സജീഷ്. ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ് (രണ്ടാംവർഷ പി.ജി. വിദ്യാർഥിനി, ബ്രണ്ണൻ കോളേജ്, തലശ്ശേരി), ആരോമൽ (പത്താം ക്ലാസ് വിദ്യാർഥി, ചിറ്റാരി പ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ). സഹോദ രങ്ങൾ: ലെനീഷ് (ഡ്രൈവർ), ലെനിത.