
തളിപ്പറമ്പ് കോർട്ട് റോഡിലെ അശോക ടൈലേഴ്സ് ഉടമ ശ്രീ. കെ.മോഹൻലാൽ നിര്യാതനായി
തളിപ്പറമ്പ : തളിപ്പറമ്പ് കോർട്ട് റോഡിലെ അശോക ടൈലേഴ്സ് ഉടമ ശ്രീ. കെ. മോഹൻലാൽ (78) നിര്യാതനായി. ഭാര്യ രജിത. മക്കൾ രഹിൻ ലാൽ (അശോക ടൈലേഴ്സ്), സഹിൻ ലാൽ (മർച്ചൻ്റ് നേവി), ശ്യാംലാൽ. മരുമക്കൾ അൽക്ക (പനങ്കാവ്), നിധീഷ (അതിയടം). സഹോദരങ്ങൾ ചിത്രലേഖ, അശോകൻ (അശോക ടൈലേഴ്സ് കണ്ണൂർ), പരേതനായ പ്രേമരാജൻ. സംസ്കാരം നാളെ ഉച്ചയ്ക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ. ഭൗതീക ശരീരം ഇപ്പോൾ തളിപ്പറമ്പ് സർസയ്യിദ് കോളേജിനടത്തുള്ള വിദ്യാനഗർ ഹൗസിങ്ങ് കോളനിയിലെ സ്വവസതിയിൽ. സജീവ കോൺഗ്രസ് കുടുംബാംഗമാണ്.