സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; നാലിടത്ത് റെഡ് അലേർട്ട്, ഒൻപതിടത്ത് ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ശക്തമാഴ മഴ തുടരുന്നു. വരും മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ കനക്കുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ (16/06/2025) റെഡ് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. കേരളത്തിൽ അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇന്ന് മുതൽ ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ഇന്ന് മുതൽ പതിനെട്ടാം തീയതിവരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 – 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. എല്ലാ ജില്ലകളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. മലയോര ജില്ലകളിലും പ്രദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.