സിനിമാ സ്റ്റൈലിൽ വയനാട് പനമരത്ത് ജീപ്പ് സവാരി; ആകാശ് തില്ലങ്കരി ഓടിച്ച വാഹനം പിടിച്ചെടുക്കും
വയനാട് : ആകാശ് തില്ലങ്കേരി സിനിമാ സ്റ്റൈലിൽ വയനാട് പനമരത്ത് ജീപ്പ് സവാരി നടത്തി. നമ്പർ പ്ലേറ്റില്ലാത്ത രൂപമാറ്റം വരുത്തിയ ജീപ്പിലെ യാത്രക്കെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയതിനെ തുടർന്ന് ആകാശ് തില്ലങ്കരി ഓടിച്ച വാഹനം പിടിച്ചെടുക്കും. വാഹനം മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റെതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. നേരത്തെയും നിയമലംഘനങ്ങൾക്ക് പിടിയിലായതാണ് വാഹനം കേസ് മലപ്പുറം ആർടിഒയ്ക്ക് കൈമാറും. വയനാട് ആർടിഒക്ക് പരാതി നൽകിയത് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഫർസീൻ മജീദ്.