ആന്തൂർ നഗരസഭയിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
ആന്തൂർ :നഗരസഭയിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.നഗരസഭ ഓഫീസ് അങ്കണത്തിൽ നഗരസഭ ചെയർപേഴ്സൺ വി സതീദേവി പതാകയുയർത്തി, നഗരസഭാ വൈസ് ചെയർപേഴ്സൺ പാച്ചേനി വിനോദ് കുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി പ്രേമരാജൻ മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ പി, പൊതുമരാമത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി മോഹനൻ,നഗരസഭാ സെക്രട്ടറി കെ മനോജ് കുമാർ, നഗരസഭാ വാർഡ് കൗൺസിലർമാർ, ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു