സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു :
തളിപ്പറമ്പ് :ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനം രാജ്യം എങ്ങും കൊണ്ടാടി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് വ്യാപാര ഭവനിൽ യൂണിറ്റ് പ്രസിഡണ്ട് കെ.എസ് റിയാസ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി പ്രതിജ്ഞ എടുത്തു. ദേശീയഗാനവും ആലപിച്ചു മധുര വിതരണംചെയ്തു . സമൂഹത്തിൽ ഐക്യവും സ്നേഹവും സമത്വവും നിലനിർത്താൻ എല്ലാവരും ഒരുമിച്ച് കൈകോർത്ത് പ്രവർത്തിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുത്താൽ മാത്രമേ സ്വാതന്ത്ര്യം കിട്ടാൻ പ്രയത്നിച്ച സമരഭടന്മാർ സ്വാതന്ത്രസമര സേനാനികൾ സ്വപ്നം കണ്ട ഇന്ത്യയെ വാർത്തെടുക്കാൻ പറ്റുകയുള്ളൂ നാടിന്റെ ഉന്നമനത്തിനും സുരക്ഷയ്ക്കും നന്മക്കും വ്യാപാരികൾ ഉണ്ടാവും വ്യാപാരം ലാഭത്തിന് മാത്രമല്ല സമൂഹത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും സജീവമാകാൻ ഏകോപന സമിതിയുടെ മെമ്പർമാർ തയ്യാറാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷന്റെ വൈസ് പ്രസിഡണ്ട് മാരായ അൽഫ മുസ്തഫ, കെ അയ്യൂബ്, കെ വി ഇബ്രാഹിംകുട്ടി സെക്രട്ടറി മാരായ കെ കെ നാസർ, സി.ടി അഷ്റഫ്,കെ ഷമീർ സെക്രട്ടറിയേറ്റ് മെമ്പർമാരായ പി പ്രദീപ്കുമാർ,പി പി നിസാർ, കെ. പി.പി ജമാൽ, വാഹിദ് പനാമ ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ സൈനുദ്ദീൻ കെ വി, കെ വി ടി ഗഫൂർ യൂത്ത് വിങ്ങിന്റെ ഭാരവാഹികളായ ബി ഷിഹാബ്, കെ.എസ്. അഷ്കർ തുടങ്ങിയവർ സംബന്ധിച്ചു തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി താജുദ്ദീൻ സ്വാഗതവും ട്രഷറർ ടി ജയരാജ് നന്ദിയും പറഞ്ഞു