പുളിമ്പറമ്പ് ആഷസ് കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽവിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
തളിപ്പറമ്പ്: പുളിമ്പറമ്പ് ആഷസ് കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ആഷസ് ഓഫീസിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. ആഷസ് പ്രസിഡൻ്റ് ടി.വി. രവിചന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. വത്സല, പുളിമ്പറമ്പ് വാർഡ് കൗൺസിലർ ടി. നിഷ സംസാരിച്ചു. വി. സെബാസ്റ്റ്യൻ സ്വാഗതവും എം. രഘുനാഥ് നന്ദിയും പറഞ്ഞു. ചെയർപേഴ്സൺ വിജയികൾക്ക് ഉപഹാരം നൽകി.
ചടങ്ങിൽ ആഷസിൻ്റെ കർഷക പ്രതിഭ കരിയിൽ രമേശനേയും കരാട്ടെയിൽ ബ്ലാക്ക് ബെൽട്ട് നേടിയ മൂന്ന് കുട്ടികളേയും ആദരിച്ചു.
തുടർന്ന് ആഷസിൻ്റെ ആദ്യകാല അംഗം കെ.വി. രത്നദാസിനെ അനുസ്മരിച്ചു.