ഓണത്തിന് ഒരു കൊട്ട പൂവ് – ചെണ്ടുമല്ലി തൈ വിതരണ ഉദ്ഘാടനം
പരിയാരം:ജില്ല പഞ്ചായത്ത് ഓണത്തിന് ഒരുകൊട്ട പൂവ് പദ്ധതി – പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം ബഹു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ബാലകൃഷ്ണൻന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പി. രവീന്ദ്രൻ അവർകൾ നിർവഹിച്ചു.കൃഷി ഓഫീസർ ഷിൽന മുകുന്ദൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി .അനിൽകുമാർ പടാച്ചേരി, വൈസ് പ്രസിഡന്റ് ഷൈമ, പഞ്ചായത്ത് മെമ്പർമാർ എന്നിവർ ആശംസ അറിയിക്കുകയും കൃഷി അസിസ്റ്റന്റ് ശ്രീമതി ശ്രീകല എം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.വനിതാ കർഷക കൂട്ടായ്മകളുടെയും കർഷകരുടെയും സാന്നിധ്യവും ഉണ്ടായിരുന്നു.