ബംഗാളില്‍ ബിജെപി എംപിമാര്‍ ഇന്ത്യ സഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി
ബംഗാളില്‍ ബിജെപി എംപിമാര്‍ ഇന്ത്യ സഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി. 3 ബിജെപി എംപിമാരാണ് സര്‍ക്കാരുണ്ടാക്കാന്‍ ഇന്ത്യ സഖ്യത്തിന് പിന്തുണ അറിയിച്ചത്. ഇന്ത്യ സഖ്യയോഗത്തിലാണ് അഭിഷേക് ബാനര്‍ജി ഇക്കാര്യമറിയിച്ചത്. അതേസമയം മൂന്നാം മോദി സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി നീളുകയാണ്. സഖ്യകക്ഷികളുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ് ബിജെപി. ജെഡിയുവുമായുള്ള ചര്‍ച്ചകള്‍ക്ക് അശ്വിനി വൈഷ്ണവിനെ നിയോഗിച്ചു. പീയൂഷ് ഗോയല്‍ ടിഡിപിയുമായും ചര്‍ച്ച നടത്തും.അതേസമയം എന്‍ഡിഎ എംപിമാരുടെ യോഗം നാളെ നടക്കുമെന്നാണ് വിവരം. നാളെ രാവിലെ 11.15ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലാണ് യോഗം നടക്കുക.