നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് ആരോപണം; പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യം
നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് ആരോപണം. പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്കി. നീറ്റ് പരീക്ഷയില്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചത് വലിയ ചര്‍ച്ചയാകുകയാണ്. ചില വിദ്യാര്‍ത്ഥികള്‍ക്ക് 718 ഉം 719 ഉം മാര്‍ക്ക് ലഭിച്ചതാണ് ക്രമക്കേടിന്റെ സൂചന നല്‍കിയത്.