സ്വകാര്യ ബസിന് പിറകിൽ KSRTC ബസ്സിടിച്ചു അപകടം; 8 പേർക്ക് പരിക്ക്
കണ്ണൂർ : പെരളശ്ശേരി കമാനം സ്റ്റോപ്പിനടുത്ത് സ്വകാര്യ ബസിന് പിറകിൽ കെഎസ്ആർടിസി ബസ്സിടിച്ചു അപകടം. 8 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോകുന്ന KL-58-AG-4257 പാലക്കാടൻ ബസ്സിൻ്റ പിന്നിൽ കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന KL-15-0079 കെ.എസ്.ആർ.ടി.സി ബസ്സ് ഇടിച്ചാണ് അപകടം. കൂത്തുപറമ്പ് ഫയർ ഫോഴ്സും, ചക്കരക്കൽ പോലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ദിര (54), ദീപിക (33), ബിന്ദു (49), റഹ്മത്ത് (37) നിസാർ (46), സലിമ(26), ശബ്ന (24), പ്രേംറിഷ്നപ്രിത (32) തുടങ്ങിയവരാണ് ആശുപത്രിയിൽ ചികിത്സയിലുളളത്.