കാരറ്റിന്റെ വിലയെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു
പത്തനംതിട്ട : പത്തനംതിട്ടയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നിയിലാണ് സംഭവം. കാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന. റാന്നി സ്വദേശിയായ അനിലാണ് മരിച്ചത്.