സെൻസസ് 2027: അവലോകനം നടത്തി
കണ്ണൂർ:സെൻസസ് 2007 ന്റെ വിവരശേഖരണം പുരോഗമിക്കുന്ന സാഹചര്യത്തിൽജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.വാർഡുകളുടെ അതിർത്തി സംബന്ധിച്ച ആശയക്കുഴപ്പമുണ്ടെങ്കിൽ അത് ചർച്ച ചെയ്യാനും പരിഹരിക്കാനുമായി 2026 ജൂലൈ 7, 8 തീയ്യതികളിൽ സമയം കണ്ടെത്താൻ തീരുമാനിച്ചു. ജൂലൈ 30 നുള്ളിൽ സെൻസസ് വിവരശേഖരണം പൂർത്തിയാക്കാൻ ചില മേഖലകളിൽ കൂടുതൽ എന്യൂമറേറ്റർമാർ വേണമെങ്കിൽ അക്കാര്യം ചർച്ച ചെയ്യാൻ സൂപ്പർവൈസർമാരുടെ യോഗം വിളിക്കും.പുതുതായി ജില്ലയിലേക്ക് സ്ഥലം മാറി വന്ന തഹസിൽദാർമാർക്ക് സെൻസസ് സംബന്ധിച്ച് ഓൺലൈൻ പരിശീലനം നൽകും. ആറളം മേഖലയിൽസെൻസസ് പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയുടെയും എസ്.സി, എസ്.ടി പ്രൊമോട്ടർമാരുടെയും സഹായം ലഭ്യമാക്കും.യോഗത്തിൽ എഡിഎം പി.എം പുരുഷോത്തമൻ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ.കെ സുബൈർ, തിരുവനന്തപുരം സെൻസസ് ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വിജുല കെ, അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർമാർ, സെൻസസ് ചാർജ് ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.