ചേംബർ ഓഫ് കൊമേഴ്സ് പുതിയ ഓഫിസിന്റെയും കോൺഫറൻസ് ഹാളിന്റെയും സോഫ്റ്റ് ലോഞ്ച്
തളിപ്പറമ്പ് :ചേംബർ ഓഫ് കൊമേഴ്സ് പുതിയ ഓഫിസിന്റെയും കോൺഫറൻസ് ഹാളിന്റെയും സോഫ്റ്റ് ലോഞ്ച് നടന്നു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ മുൻ പ്രസിഡന്റായ ഡോ. ജോസഫ് ബെനവൻ ചടങ്ങിൻ്റെഉദ്ഘാടനം നിർവഹിച്ചു.
വ്യാപാര-വ്യവസായ മേഖലയുടെ വളർച്ചയ്ക്കും അംഗങ്ങൾക്കിടയിലെ സഹകരണത്തിനും പുതിയ സാധ്യതകൾ തുറക്കുന്ന ഈ സംരംഭം ചേംബറിന്റെ പ്രവർത്തനങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്.