സുഹൃത്ത് ചുറ്റികകൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപിച്ച് ചികിത്സയിലായിരുന്നപാ പ്പിനിശ്ശേരി വെസ്റ്റിലെ കളത്തേര പ്രശാന്തൻ (46) മരിച്ചു
പാപ്പിനിശ്ശേരി : സുഹൃത്ത് ചുറ്റികകൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപിച്ച് ചികിത്സയിലായിരുന്ന പാ പ്പിനിശ്ശേരി വെസ്റ്റിലെ കളത്തേര പ്രശാന്തൻ (46) മരിച്ചു. കഴിഞ്ഞമാ സം 18-ന് രാവിലെ വി ട്ടിലെത്തിയാണ് സുഹൃ ത്ത് പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി കെ.പി.ഫെഫീഖ് ചുറ്റികകൊണ്ട് അടിച്ച് പ്രശാന്ത നെ പരിക്കേല്പിച്ചത്. ഫെഫീഖ് രക്ഷപ്പെടുന്നതിനിടെ തീവണ്ടി തട്ടി മരിച്ചിരുന്നു. വൃക്ക രോഗി യായ പ്രശാന്തിന്റെ്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സാരമായി പരിക്കേറ്റ പ്രശാന്തി നെ കണ്ണൂരിലെ സ്വകാര്യ ആസ്പ ത്രിയിൽ എത്തിച്ചത്.സ്കൂൾപഠനകാലം മുതലുള്ള ആത്മസുഹൃത്തുക്കളായിരുന്നുപ്രശാന്തും ഫെഫീഖും. ഇരുവരുടെയും വീടു കൾ തമ്മിലുള്ള ദൂരം 300 മീറ്റർ മാത്രമായിരു ന്നു. ഇലക്ട്രീഷ്യനാണ് പ്രശാന്ത്. സംഭവദിവ സം ഫെഫീഖ് പ്രശാ ന്തിന്റെ വീട്ടിലെത്തി കു ടിക്കാൻ വെള്ളം ആവ ശ്യപ്പെടുകയായിരുന്നു. അതിനിടയിലായിരുന്നു സുഹൃത്തിനെ ആക്രമിച്ചത്. ആക്ര മത്തിൻ്റെ പിന്നിലെ കാരണം വ്യ ക്തമല്ല.
പ്രശാന്തന്റെ അച്ഛൻ: കളത്തേര രാമകൃഷ്ണൻ
അമ്മ:കാക്കാമണി ശാന്ത. ഭാര്യ: അരുണിമ (ഫാർമസിസ്റ്റ്, കണ്ണപുരം എഫ്. എച്ച്.സി.). മക്കൾ: വസുദേവ്, വാമിക. സഹോദരങ്ങൾ: പ്രമോ ദ്, പ്രസീത.
സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നുശേഷം.