കൊങ്കൺ സമയമാറ്റം ജൂൺ 15 മുതൽ
കൊങ്കൺ സമയമാറ്റം ജൂൺ 15 മുതൽ
പയ്യന്നൂർ:മഴക്കാലത്ത് പാളം പരിശോധി ക്കാൻ ജൂൺ ഒന്നുമുതൽ റെയിൽവേ മൺ സൂൺ പട്രോളിങ് നടത്തും. പെർമനൻ്റ് വേ വിഭാഗം ഇതിനായി കീമാൻ, ട്രാക്ക്മാൻമാരെ സജ്ജീകരിച്ചു. ട്രാക്ക്മാൻമാർക്കൊപ്പം കരാർ തൊഴിലാളികളെ സഹായികളാക്കിയാണ് ഇത്ത വണയും പരിശോധന നടത്തുന്നത്. കേരള ത്തിൽ രണ്ട് ഡിവിഷനുകളിലായി 752-ലധികം ട്രാക്ക്മാൻമാരുടെ (ട്രാക്ക് മെയിൻ്റനർ) ഒഴിവ് നികത്താതെ കിടക്കുമ്പോഴാണ് ഈ നിയമനം.
മഴക്കാല അപകടസാധ്യത കണക്കിലെടു ത്ത് പാളത്തിലെ തകരാർ കണ്ടെത്തി പരിഹരിക്കുകയോ അടിയന്തരവിവരം നൽകുകയോ ചെയ്യുക എന്നതാണ് മൺസൂൺ പട്രോളിങ്ങി ൻ്റെ പ്രധാന ലക്ഷ്യം. പുഴകളിലെ ജലനിരപ്പ് നി രീക്ഷിക്കൽ, പാലത്തിൻ്റെ അപകടവിതാനം വി ലയിരുത്തൽ, ചാഞ്ഞ മരങ്ങൾ മുറിക്കൽ ഉൾപ്പെടെ നടത്തും.അവിദഗ്ധ തൊഴിലാളികളെയാണ് പാളം പരിശോധനയ്ക്ക് സഹായികളായി നിയമിക്കുന്ന തെന്ന ആക്ഷേപം യൂണിയനുകൾ നേരത്തേ ഉയർത്തിയിരുന്നു. വിവിധ സെക്ഷനുകളിൽ കരാർ തൊഴിലാളികൾക്ക് പരിശീലനം നൽകു ന്നുണ്ടെന്നാണ് റെയിൽവേ പറയുന്നത്.
കൊങ്കണിലും നിയന്ത്രണം
കൊങ്കൺപാതയിലും മൺസൂൺ പട്രോളിങ്ങി ന് സജ്ജീകരണം തുടങ്ങി. സുരക്ഷയ്ക്കായി പ്ര ത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കൊ ങ്കണിലൂടെയുള്ള തീവണ്ടികളുടെ സമയം ജൂൺ 15 മുതൽ മാറും. നിലവിൽ മണിക്കൂറിൽ 110 കി ലോമീറ്ററിലോടുന്ന വണ്ടികളുടെ വേഗം 75 വരെ യായി കുറയും. മഴ കനത്താൽ 40 കിലോമീറ്ററാ യി നിയന്ത്രിക്കും.അതിനാൽ കേരളത്തിൽനിന്ന് കൊങ്കൺ പാതയിലൂടെയുള്ള വണ്ടികൾ നേരത്തെ പുറ പ്പെടും. ജൂൺ 15 മുതൽ ഒക്ടോബർ 20 വരെ യാണ് മൺസൂൺ ടൈംടേബിൾ. ദിവസവണ്ടി കളായ മംഗള, നേത്രാവതി, മത്സ്യഗന്ധ അട ക്കം 25-ലധികം വണ്ടികൾക്ക് പുതിയ സമയ മായിരിക്കും.