കാലവർഷക്കെടുത്തി : ദുരിതാശ്വാസ ക്യാമ്പിൽ കൈത്താങ്ങായി ഡി വൈ എഫ് ഐ.
തളിപ്പറമ്പ് : കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി ഡി വൈ എഫ് ഐ. കർണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി 200 ഓളം കുടുംബങ്ങളെ ചെറുപുഴ കോഴിച്ചാൽ സെന്റ് അഗസ്റ്റ്യൻസ് എൽ പി സ്കൂളിൽ ആരംഭിച്ച ദുരിതതാശ്വാസ ക്യാമ്പിലൽൽ പാർപ്പിച്ചു. ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച ചെയ്ത വസ്ത്രങ്ങളും അവശ്യ സാധനങ്ങളും ദുരിതാശ്വാസ ക്യാമ്പിൽ പഞ്ചായത്ത് അധികൃതർക്ക് കൈമാറി. ബ്ലോക്ക് സെക്രട്ടറി ഷിബിൻ കാനായി, പ്രസിഡന്റ് സി പി മുഹാസ്, എം രജിത്ത്, ഐ ശ്രീകുമാർ, പി നിജേഷ്, അക്ഷയ് പത്മനാഭൻ എന്നിവർ പങ്കെടുത്തു.