കെ.സി.സി.പി.എല്ലും കേരള സർക്കാരും തമ്മിലുള്ള ബിസിനസ്സ് പ്ലാനും ധാരണാപത്രവും ഒപ്പിട്ടു
കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി. എല്ലിന്റെ പ്രവർത്തനം സംബന്ധിച്ച് 2026-27 സാമ്പത്തിക വർഷത്തെ ഓരോ മാസവും സർക്കാർ തലത്തിൽ മോണിറ്റർ ചെയ്യുന്നതിന്റെ ഭാഗമായി കമ്പനിയുടെ ഓരോ പ്രൊജക്ടുകളും പ്രവർത്തനങ്ങളും സംബന്ധിച്ച നടപ്പു വർഷത്തെ ബിസിനസ്സ് പ്ലാനും ധാരണാപത്രവും കെ.സി.സി.പി.എല്ലും സംസ്ഥാന വ്യവസായ വകുപ്പും തമ്മിൽ ഒപ്പിട്ടു. അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസ്സും കെ.സി.സി.പി.എൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ.ആനക്കൈ ബാലകൃഷ്ണനും തമ്മിലാണ് ധാരണാ പത്രം ഒപ്പിട്ടത്. മൂന്നാം തവണയാണ് സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ബിസിനസ്സ് പ്ലാനും ധാരണാ പത്രവും ഒപ്പിടുന്നത്. ഇതിന്റെ ഭാഗമായി കമ്പനിയുടെ പ്രവർത്തനം ഓരോ മാസവും സർക്കാർ തലത്തിൽ വിലയിരുത്തി അതിനനുസരിച്ച് കൂടുതൽ പുരോഗതി കൈവരിക്കുന്നതിനായി നിർദ്ദേശങ്ങൾ നൽകാനും സർക്കാരിനു കഴിയും.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ- ഐ.ടി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി.പി.ടി ചെയർമാൻ കെ. അജിത്കുമാർ, ബി.പി.ടി സെക്രട്ടറി പി.സതീഷ് കുമാർ, ബി.പി.ടി ഡയരക്ടർ ബോർഡംഗം ദീപ വർഗ്ഗീസ് എന്നിവർ സന്നിഹിതനായിരുന്നു. വിവിധ വൈവിധ്യവൽക്കരണ പദ്ധതികളിലൂടെ മികച്ച പ്രവർത്തനവുമായി കെ.സി.സി.പി.എൽ മുന്നേറുമ്പോൾ വലിയ അംഗീകാരമാണ് സർക്കാരിൽ നിന്നും പ്രത്യേകിച്ച് വ്യവസായ വകുപ്പിൽ നിന്നും ലഭിച്ചുവരുന്നത്. ഈ സാമ്പത്തിക വർഷം.136.43..കോടി രൂപ വിറ്റുവരവും ….6.75……കോടി രൂപ ലാഭവും കൈവരിക്കണമെന്നാണ് ബിസിനസ്സ് പ്ലാൻ വിഭാവനം ചെയ്യുന്നത്.