അന്വേഷണം സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളിലേക്ക്
പിലാത്തറ:പിലാത്തറയിലെ കാർ കവർച്ചയിൽ അന്വേഷണം കണ്ണൂരും മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളിലേക്ക്. അക്രമിസംഘം മഹാരാഷ്ട്ര സ്വദേശികളുടെ കാറിനെ പിൻതുടരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് പിലാത്തറ കോപ്പറേറ്റീവ് കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.കാറിൽ രക്തക്കറ ഉണ്ടായിരുന്നു .ചില്ലുകൾ തകർന്നിരുന്ന നിലയിലും തുണികളും മറ്റും വാരി വലിച്ചിട്ട നിലയിലും ആയിരുന്നു .പിന്നാലെ പരിയാരം പോലീസ്സ്ഥലത്തെത്തി .ഇതിനിടെയാണ് സ്വർണ്ണ വ്യാപാരിയായ അശോക് യശ്വന്തിൻ്റേതാണ് കാർ എന്ന് കണ്ടെത്തിയത് .കാറിൽ ഉണ്ടായിരുന്നത് ഇദ്ദേഹത്തിൻ്റെ സുഹൃത്തും സ്വർണ്ണ വ്യാപാരിയുമായ കുമാർ ജലിന്തർ സിംഗും കുടുംബവുമാണ്.മുൻ സീറ്റിൽ കുഞ്ഞിനെ മടിയിൽ വച്ചിരിക്കുകയായിരുന്ന കുമാറിനെ കവർച്ചക്കാർ പിടിച്ചിറക്കിയത് എന്നാണ് പോലീസിന് നൽകിയ മൊഴി .വാഹനത്തിന്റെ ഡ്രൈവർ സച്ചിനെയും ഇവർ ആക്രമിച്ചു .കാറുമായി പോയ ആക്രമികൾ പിൻസീറ്റിൽ ഉണ്ടായിരുന്ന കുമാറിൻറെ ഭാര്യയെയും മറ്റൊരു കുട്ടിയെയും വഴിയിൽ ഇറക്കി വിട്ടു .കാറുമായി പിലാത്തറയിലെ ഒഴിഞ്ഞ പറമ്പിലെത്തിയ അക്രമിസംഘം കാർ ഉപേക്ഷിച്ച്മടങ്ങി. നടന്നു o ഓട്ടോ പിടിച്ചും കുമാറും കുടുംബവും പയ്യന്നൂർ ബസ്റ്റാൻഡിൽ എത്തിയത് .തുടർന്ന് തലശ്ശേരിയിലേക്ക് പോയി പോലീസ് സ്റ്റേഷനിൽ വിവരം പറയുകയായിരുന്നു. 25 ഗ്രാം സ്വർണം നഷ്ടമായി എന്നാണ് കുമാർ ജലിന്തർ സിങ് മൊഴി നൽകിയത് എന്നാൽ 55 ലക്ഷം രൂപ കൂടി നഷ്ടമായതായി കാറിന്റെ ഉടമ പോലീസിനോട് പറഞ്ഞു.അക്രമിസംഘം കാറിന പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.അക്രമികളെ കണ്ടെത്താൻ പോലീസ് ശക്തമായ അന്വേഷണം നടത്തിവരികയാണ്