മാഹി എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ മദ്യവേട്ട – ബസിൽ കടത്തിയ 48 കുപ്പി മദ്യം പിടികൂടി
ന്യൂ മാഹി:എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് വടകര-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ അനധികൃതമായി കടത്തുകയായിരുന്ന മദ്യശേഖരം പിടികൂടിയത്.
പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ജലീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ വിനീഷ് എന്നിവരും ഉണ്ടായിരുന്നു.
അതിർത്തി വഴിയുള്ള അനധികൃത മദ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത മദ്യത്തിന്മേൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.