കുവൈറ്റ് വിമാനത്താവളത്തിനുനേരെ ബുധനാഴ്ച ഉണ്ടായ ആക്രമണത്തിൽ മരിച്ചത് ഇന്ത്യക്കാരൻ
കുവൈറ്റ് :വിമാനത്താവളത്തിനുനേരെ ബുധനാഴ്ച ഉണ്ടായ ആക്രമണത്തിൽ മരിച്ചത് ഇന്ത്യക്കാരൻ. മരിച്ചത് മധ്യപ്രദേശ് സ്വദേശി ആണെന്നാണ് അനൗദ്യോഗിക വിവരം. മരണത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി അഗാധമായ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ 63 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.
പരിക്കേറ്റ 34 പേർ ഫർവാനിയ ആശുപത്രിയിലും 17 പേര് ജാബിർ ആശുപത്രിയിലുംം 5 പേർ ജഹ്റ ആശുപത്രിയിലും മൂന്നുപേർ അദാൻ ആശുപത്രിയിലും രണ്ടുപേർ അമിരി ആശുപത്രയിലും ഒരോരുത്തർ വീതം അസ്സബാഹ് ആശുപത്രിയിലും മുബാറക് അൽ കബീർ ആശുപത്രിയിലും ചികിത്സയിലാണ്.
പരിക്കേറ്റവർക്ക് നിരവധി ചെറിയ ശസ്ത്രക്രിയകളും ഏഴ് കേസുകളിൽ അടിയന്തര മേജർ ശസ്ത്രക്രിയകളും നടത്തി. തീവ്രപരിചരണവും നൂതന ചികിത്സയും ആവശ്യമുള്ള ഗുരുതരമായ കേസുകൾ മെഡിക്കൽ ടീമുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്