വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണവില
തിരുവനന്തപുരം: വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണവില. ഒരു പവന് ഇന്നലത്തെ (15-08-2026 നിരക്കായ 1,13,760 രൂപയാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന് 14,220 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം എത്തിനിൽക്കുന്നത്.സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പവന്1640 രൂപ വർദ്ധിച്ചിരുന്നു. 14-ാം തീയതി രണ്ട് തവണ വില കൂടുകയും കുറയുകയും ചെയ്തു. 14-ന് രാവിലെ വില കുറഞ്ഞ് 1,12,120 രൂപയിൽ എത്തിയിരുന്നു. എന്നാൽ വൈകിട്ടോടുകൂടി വില കൂടി 1,13,240 രൂപയിലേക്ക് തിരിച്ചുകയറുകയായിരുന്നു.രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ കണക്കാക്കുമ്പോൾ ഒരു പവൻ വാങ്ങാൻ ഒന്നര ലക്ഷം വരെ കൊടുക്കേണ്ടിവരും. ആഗോള തലത്തിലെ പ്രശ്നങ്ങൾ, യുദ്ധങ്ങൾ, രാഷ്ട്രീയ പ്രതിസന്ധി, സാമ്പത്തിക മാന്ദ്യ ഭീതി എന്നിവയുടെ സാഹചര്യം സ്വർണവില കൂടാൻ കാരണമാകുന്നു