Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
തൃശ്ശൂർ : ഉടമകൾ കടയടച്ച് സമരത്തിന് ഒരുങ്ങുന്നതോടെ റേഷൻവിതരണം വീണ്ടും പ്രതിസന്ധിയിലേക്ക്. റേഷൻവിതരണക്കരാ റുകാർ നടത്തിയ സമരം മൂലം കടകളിലേക്കുള്ള സാധനങ്ങളുടെ വരവ് നിലച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവർ സമരം അവസാനിപ്പിച്ചത്. ഇതിനു പിന്നാലെയാണ് കടയുടമകൾ സമരത്തിനൊരുങ്ങുന്നത്. അനിശ്ചിതകാല സമരമാണ് ഇവരുടെ പദ്ധതി. സംയുക്ത കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് നേതൃത്വം. മുന്നോടിയായി ജൂലായ് എട്ട്, ഒമ്പത് തീയതികളിൽ കടയടച്ച് സമരം നടത്തും. സെപ്റ്റംബറിലാണ് അനിശ്ചിതകാല സമരം. വേതനവർധനയും മറ്റും ആവശ്യപ്പെട്ടാണ് സമരം. 2018 ൽ പ്രഖ്യപിച്ച വേതനപാക്കേജ് ഇതുവരെ നടപ്പാക്കിയില്ലെന്നും കടയുടമകൾ ആരോപിക്കുന്നു. കരാറുകാരുടെ സമരം അവസാനിച്ചത് പൂർണമായ തൃപ്തിയിലല്ല. ഒരുമാസത്തെ റേഷൻ വിതരണത്തിന്റെ തുകമാത്രമാണ് ഇവർക്ക് ലഭിച്ചത്. പലർക്കും ഇനി മൂന്നുമാസത്തെ തുകകൂടി കിട്ടാനുണ്ട്. മാർച്ച് ഏഴിന് റേഷൻകടയുടമകൾ സമരം നടത്തിയിരുന്നു. സർക്കാർ ചർച്ച യ്ക്കുപോലും വിളിച്ചില്ല. ഇതിനാലാണ് രണ്ടാംഘട്ട സമരം എന്ന നിലയിൽ രണ്ടുദിവത്തെ കടയടപ്പുസമരം നടത്തുന്നത്.