
കനത്ത മഴയില്‍ വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു; പാലക്കാട് കണ്ണമ്പ്ര കൊട്ടേക്കാടാണ് അപകടം
പാലക്കാട് : കനത്ത മഴയില്‍ വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു. പാലക്കാട് കണ്ണമ്പ്ര കൊട്ടേക്കാടാണ് അപകടം. കൊടക്കുന്ന് വീട്ടില്‍ സുലോചന (53), മകന് രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ വീടിന്റെ ചുവര് ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവം ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാര്‍ അറിഞ്ഞത്.