ഹോർമുസ് കടലിടുക്ക്:ഇറാനും ഒമാനും തമ്മിൽ സുപ്രധാന ധാരണയിൽ
ഇറാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ ചരക്കുകപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇറാനും ഒമാനും തമ്മിൽ സുപ്രധാന ധാരണയിലെത്തി. മാസങ്ങളായി മേഖലയിൽ നിലനിൽക്കുന്ന അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലാണ് ഇരു തീരദേശ രാജ്യങ്ങളും പുതിയ കപ്പൽ പാതയ്ക്ക് രൂപം നൽകിയത്.തങ്ങളുടെ പരമാധികാരം സംരക്ഷിച്ചുകൊണ്ട് തന്നെ വ്യാപാരക്കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കുകയാണ് ഈ കരാറിന്റെ ലക്ഷ്യം.