കർഷക ദിനം . തളിപ്പറമ്പ് നഗരസഭ കൃഷിഭവൻ ‘തളിരറിവ് 2026’ വിദ്യാലയതല ക്വിസ് മത്സരം സംഘടിപ്പിച്ചു.
തളിപ്പറമ്പ്: ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭ കൃഷിഭവൻ സ്കൂൾ വിദ്യാർത്ഥികൾക്കായി തളിപ്പറമ്പിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു.സർ സയ്യിദ് കോളേജിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ പി. കെ. സുബൈർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ദീപാ രഞ്ജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ. പി. രഘുനാഥൻ മാസ്റ്റർ ക്വിസ് മാസ്റ്ററായിരുന്നു.മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള നഗരസഭയുടെ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മുഹമ്മദ് ബഷീർ വിതരണം ചെയ്തു. ചിങ്ങം ഒന്നായ ആഗസ്റ്റ് 17-ന് രാവിലെ 10 മണിക്ക് തളിപ്പറമ്പ് ടൗൺ ഹാളിൽ നടക്കുന്ന കർഷകദിനാഘോഷ പരിപാടിയിൽ വെച്ച് വിജയിച്ച വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുല്ലായിക്കൊടി ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. റജില, സർ സയ്യിദ് കോളേജ് പ്രിൻസിപ്പൽ ഇസ്മായിൽ ഒലായിക്കര, നഗരസഭ കൗൺസിലർമാരായ പി. റഫീഖ്, സി. മുഹമ്മദ് ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ ശ്രീഷ്മ കെ. സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ പത്മനാഭൻ നന്ദിയും പറഞ്ഞു.പുതിയ തലമുറയിൽ കൃഷിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് നഗര സഭ മത്സരം സംഘടിപ്പിച്ചത്.