പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയുടെ കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു
പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയുടെ കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. പ്രതിയുടെ മനഃശാസ്ത്ര -ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചു. ശിക്ഷ ലഘുകരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അതേകുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് പരാമർശവും സ്റ്റേയും. അമീറുൽ ഇസ്ലാം ജയിലിൽ ചെയ്ത ജോലി പെരുമാറ്റ രീതി എന്നിവ വിയ്യൂർ ജയിൽ സൂപ്രണ്ട് സുപ്രീംകോടതിയെ അറിയിക്കണം. അമിറുളിന്റെ മനഃശാസ്ത്ര വിശകലനം തൃശൂർ മെഡിക്കൽ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കണം. വധശിക്ഷാ വിരുദ്ധ പ്രവർത്തക നൂരിയ അൻസാരിക്ക് ജയിലിൽ അമീറിനുളിനെ കാണാൻ അവസരം ഒരുക്കണം. ഇത്തരം അഭിമുഖം നടക്കുമ്പോൾ ജയിലധികൃതർ അടുത്തുണ്ടാകരുതെന്നും കോടതി പറഞ്ഞു. വീണ്ടും കേസ് പരിഗണിക്കുന്ന 12 ആഴ്ച വരെയാണ് വധശിക്ഷയ്ക്ക് സ്റ്റേ.