തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം നടത്തി
തളിപ്പറമ്പ : തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി 2024 ലെ എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, മണ്ഡലത്തിലെ ഉന്നത വിജയം നേടിയ സ്കൂളുകളെയും, വിവിധ സർവകലാശാല പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന വിജയത്തിളക്കം കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു.