പട്ടുവം ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
തളിപ്പറമ്പ : മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീമതി ഉദ്ഘാടനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ അധ്യക്ഷത വഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷ ടി ലത പദ്ധതി നടപ്പിലാക്കുന്ന തിനുള്ള മാർഗ നിർദ്ദേശങ്ങൾ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സ ൺ കെ ദാമോദരൻ വികസന കാഴ്ചപാടു കൾ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വർണ്ണ, പഞ്ചായത്ത് മെമ്പർ കെ കെ സൈഫുദ്ദിൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസ് സ്വാഗതം പറഞ്ഞു. പഞ്ചായത്തിൻ്റെ കീഴിലുള്ള പതിനാല് വർക്കിംഗ് ഗ്രൂപ്പുകളിൽ പദ്ധതി ചർച്ചകൾ നടന്നു. അടുത്ത വികസന സെമിനാറിൽ പദ്ധതികൾക്ക് അന്തിമരൂപം നല്കും.