ധർമ്മശാല ഇൻ്റസ്ട്രിയൽ ഏരിയക്ക് സമീപം സ്വകാര്യ കോട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ : ധർമ്മശാല ഇൻ്റസ്ട്രിയൽ ഏരിയക്ക് സമീപം സ്വകാര്യ കോട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കേളകം സ്വദേശി എസ് ബി ശശിധരനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോട്ടേഴ്സിൽ നിന്നും ദുർഗന്ധം വമിച്ചതോടെ നടന്ന പരിശോധനയിലാണ് മുറിക്കുള്ളിൽ നിന്നാണ് ദുർഗന്ധം എന്ന് വ്യക്തമായത്. തുടർന്ന് തളിപ്പറമ്പ് പോലിസിൽ വിവരമറിയിക്കുകയായി രുന്നു. പോലീസെത്തി മുറി തുറന്നപ്പോൾ ശശിധരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ എത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിനായി പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി. കേളകം സ്വദേശിയായ ശശിധരന് ലോട്ടറി വിൽപ്പനയാണ്. രണ്ടു മാസം മുമ്പാണ് ഇവിടെ താമസം തുടങ്ങിയത്. ഹൃദയാ ഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.