സി പി ഐ എം അഞ്ചരക്കണ്ടി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ചക്കരക്കല്ലിൽ സാംസ്കാരിക സമ്മേളനം നടന്നു
കണ്ണൂർ : സി പി ഐ എം അഞ്ചരക്കണ്ടി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ചക്കരക്കല്ലിൽ സാംസ്കാരിക സമ്മേളനം നടന്നു. പുകസ സംസ്ഥാന സെക്രട്ടറി വി എസ് ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രമോദ് വെള്ളച്ചാൽ അധ്യക്ഷനായി. ജിനേഷ് കുമാർ എരമം, കെ ബാബുരാജ്, കെ വി ജിജിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി സംഘടിപ്പിച്ച പുസ്തകോത്സവവും ചിത്ര പ്രദർശനവും വി എസ് ബിന്ദു ഉദ്ഘാടനം ചെയ്തു. തുടർന്ന് ബാലസംഘം വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപ്രകടനങ്ങൾ നടന്നു.