കാഞ്ഞിരോട് കെ.എം. ജെ. ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷിക കായികമേള ഫൺ അത്തോൺ ആരംഭിച്ചു
കണ്ണൂർ : രണ്ട് ദിവസങ്ങളിലായി നടക്കുന്ന കാഞ്ഞിരോട് കെ.എം. ജെ. ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷിക കായികമേള ഫൺ അത്തോൺ കെ.എം. ജെ. സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം മാനേജർ പി.വി. വേലായുധൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ. അഷറഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ. ഷാജി സ്വാഗതം പറഞ്ഞു. കുടുക്കി മൊട്ടയിൽ നിന്ന് സ്കൂളിലേക്ക് മാരത്തോൺ ഓട്ടം സംഘടിപ്പിച്ചു. പി.ടി.എ. പ്രസി: എം.പി. അഹമ്മദ് നഷാദ്, മാനേജ്മെൻ്റ് പ്രതിനിധികളായ നജീബ് കുനിയിൽ എ. നിയാസ്, കെ.ഹരിദാസൻ, ബി.കെ. അർഷാദ്, പി.ടി.എഎക്സികുട്ടിവ് അംഗങ്ങളായ ഫർഹാനമനാഫ്, ടി.കെ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ ചിയർ ഡാൻസ്, റണ്ണിങ്ങ് റൈസ്, സ്പോട്ട് ജംബ് ഹൈജാബ്, ഡിസ്കസ് ത്രോ ഷോട്ട്പുട്ട്, സാക്ക് റൈസ്, ക്രോ സ്കൺട്രി തുടങ്ങി വിവിധ മത്സര ഇനങ്ങളിലായി ഇരുന്നൂറിലധികം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു